നാല്‍പ്പതുകാരനായ ഗിരീശന്‍ കഴിഞ്ഞ കുറേ മാസമായി വല്ലാത്ത ബുദ്ധിമുട്ടിലാണ്. ഇഷ്ടന്റെ പ്രശ്നം ഇതാണ്: വഴിയിലൂടെ നടക്കുമ്പോള്‍ പരിസരത്ത് എവിടെയെങ്കിലും പട്ടിയെ കണ്ടാല്‍ അദ്ദേഹം അസ്വസ്ഥനാകും. ആ പട്ടി തന്റെ കാലില്‍ നക്കിയോ, പട്ടിയുടെ ഉമിനീര്‍ തന്റെ കാലില്‍ പറ്റിയോ എന്നൊക്കെ അദ്ദേഹത്തിനു സംശയം ഉണ്ടാകും. പട്ടി തന്റെയടുത്ത് വന്നിട്ടില്ലെന്ന് അറിയാമെങ്കിലും എന്തോ ഒരു സംശയം മനസ്സില്‍ ബാക്കി. തുടര്‍ന്ന് ഗിരീശന്റെ നെഞ്ചിടിപ്പ് കൂടുന്നു, ശരീരം വിയര്‍ക്കുന്നു, വയറ്റില്‍ എരിച്ചില്‍ അനുഭവപ്പെടുന്നു... സിനിമയില്‍ കണ്ട പേവിഷബാധയേറ്റു മരിച്ച മനുഷ്യന്റെ ദൃശ്യങ്ങള്‍ മനസ്സിലൂടെ കടന്നുപോകുന്നു. അസ്വസ്ഥത സഹിക്കാനാകാതെ, ഗിരീശന്‍ നേരെ മെഡിക്കല്‍ കോളേജിലെ പ്രിവന്റീവ് ക്ലിനിക്കിലേക്ക് വച്ചുപിടിക്കുന്നു.
9236 Hits