വായനാമുറി

മാനസികാരോഗ്യത്തെയും മനശ്ശാസ്ത്രത്തെയും മനോരോഗങ്ങളെയും കുറിച്ചുള്ള ആധികാരിക ലേഖനങ്ങള്‍

മൊബൈലും മനസ്സും

“ഭാര്യ കുവൈറ്റിലിരുന്ന് ആരോടൊക്കെയോ ചാറ്റിംഗ് നടത്തുകയാണ്. ഉറങ്ങാതെ നോക്കിയിരുന്നാല്‍രാത്രി രണ്ടും മൂന്നും മണിക്കൊക്കെ കാണാന്‍പറ്റും, അവള്‍ഇടയ്ക്കിടെ ഓണ്‍ലൈന്‍ആകുന്നത്.”

“ഡിഗ്രിക്കാലത്ത് ഒരു ഫേസ്ബുക്ക് കാമുകന് കുറച്ച് അഴുക്കു ഫോട്ടോസ് അയച്ചു കൊടുത്തിരുന്നു. അയാളതു പബ്ലിക്കാക്കുമോ എന്ന പേടി അന്നു തൊട്ട് വിടാതെ കൂടെയുണ്ട്. അതാണ് ഞാനിപ്പൊ കല്യാണാലോചന വന്നപ്പൊ കൈ മുറിച്ചത്.”

 

Continue reading
  3375 Hits

കുട്ടി വല്ലാതെ ഒതുങ്ങിക്കൂടുന്നോ? ഓട്ടിസമാകാം

ഓരോ വര്‍ഷവും ഏപ്രില്‍ രണ്ട് ‘ഓട്ടിസം എവയെര്‍നസ് ഡേ’ (ഓട്ടിസം എന്ന രോഗത്തെപ്പറ്റി അറിവു വ്യാപരിപ്പിക്കാനുള്ള ദിനം) ആയി ആചരിക്കപ്പെടുന്നുണ്ട്. രണ്ടായിരത്തിയെട്ടിലാണ്, ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശപ്രകാരം, ഈ രീതിക്ക് ആരംഭമായത്.

എന്താണ് ഓട്ടിസം?

കുട്ടികളെ അവരുടെ ജനനത്തോടെയോ ജീവിതത്തിന്‍റെ ആദ്യമാസങ്ങളിലോ പിടികൂടാറുള്ള ഒരസുഖമാണത്.

Continue reading
  4741 Hits

മിന്നും മറയും ബൈപ്പോളാർ

വൈകാരിക അവസ്ഥ അഥവാ, ഭാവങ്ങളിൽ(Mood) നിയന്ത്രണം നഷ്ടമായി, അമിതവും അനാവശ്യവുമായ ആഹ്ളാദവും ദു:ഖവുമൊക്കെ മാറി മാറി വരുന്നതിനെയാണ് വിഷാദോന്മാദരോഗം എന്ന് പറയുന്നത്.ചിലരിൽ കുറഞ്ഞത് ഒരാഴ്ചയെങ്കിലും നീണ്ടു നില്ക്കുന്ന ഉന്മാദം ജീവിതത്തിൽ പല അവസരങ്ങളിൽ ആവർത്തിച്ചു വരാം. ചിലരിൽ രണ്ടാഴ്ചയെങ്കിലും നീണ്ടു നില്ക്കുന്ന വിഷാദം ആവർത്തിച്ചു വരാം. ഇവരിൽ ചിലപ്പോൾ ഉന്മാദഭാവം ഏറ്റക്കുറച്ചിലുകളിലൂടെ ഉണ്ടാകുന്നത് തിരിച്ചറിയാതെ പോകാറുണ്ട്. എന്തായാലും പനി വരുന്നത് പോലെ ഉന്മാദവും വിഷാദവും ബൈപ്പോളാർ ഡിസോർഡറുള്ള ഒരു വ്യക്തിയിൽ മിന്നിയും മറഞ്ഞും ആവർത്തിച്ചു കൊണ്ടേയിരിയ്ക്കും. ചികിത്സിച്ചില്ലെങ്കിൽ മാസങ്ങളോളം ഈ അവസ്ഥ തുടരാം. ഉന്മാദ/വിഷാദത്തിന്റെ ഒരദ്ധ്യായം തീരുമ്പോൾ വ്യക്തി സാധാരണ മനോനില കൈവരിയ്ക്കുമെങ്കിലും ചിലപ്പോൾ ജീവിതം ഈ ഉയർച്ച താഴ്ച്ചകളുടെ ചുഴികളിൽ പെട്ട് മുങ്ങി പോകാം.

Continue reading
  3682 Hits

വിഷാദ രോഗം ഒരു പൊതുജനാരോഗ്യ പ്രശ്നം നമുക്ക് വിഷാദത്തെക്കുറിച്ചു സംസാരിക്കാം

വിഷാദ രോഗം
ഒരു പൊതുജനാരോഗ്യ പ്രശ്നം
നമുക്ക് വിഷാദത്തെക്കുറിച്ചു സംസാരിക്കാം
മനസിന്‍റെ പ്രശ്നങ്ങൾക്ക്  ശരീരത്തിന്‍റെ പ്രശ്നങ്ങളോളം  നാം പ്രാധാന്യം കൊടുക്കാറില്ല. എന്നാൽ മനസിന്‍റെ  കേന്ദ്രം ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും സങ്കീർണ്ണമായതുമായ അവയവമായ തലച്ചോറാണ്.  ശരീരത്തിന്‍റെ പ്രവർത്തനങ്ങളെ ആകെ തന്നെയും നിയന്ത്രിക്കുന്നത് തലച്ചോറാണ്. അതുകൊണ്ടു മനസിനെ ബാധിക്കുന്നു എന്ന് നമ്മൾ കരുതുന്ന രോഗങ്ങൾ തലച്ചോറിന്‍റെ പ്രവർത്തനത്തെയും അതിലൂടെ ശരീരത്തെ ഒന്നാകയും ബാധിക്കുന്നുണ്ട് തിരിച്ചു ശരീരത്തിന്‍റെ രോഗങ്ങൾ മനസ്സിനെയും.
Continue reading
  8167 Hits

മാനസികാരോഗ്യവും സന്തുഷ്ടജീവിതവും

മാനസികാരോഗ്യവും സന്തുഷ്ടജീവിതവും
1930-ൽ അമേരിക്കയിലെ ഒരു കന്യാസ്ത്രീ മഠത്തിലെ അന്തേവാസികളായ ശരാശരി 22 വയസ്സു പ്രായമുള്ള 180 കന്യാസ്തീകളോട്, തങ്ങളുടെ ജീവിതത്തിൽ കഴിഞ്ഞുപോയ സംഭവങ്ങളെപ്പറ്റി 300 വാക്കുകൾക്കുള്ളിൽ നിൽക്കുന്ന ലേഖനമെഴുതാൻ മദർ സുപ്പീരിയർ ആവശ്യപ്പെട്ടു. തങ്ങളുടെ ജനനസ്ഥലം, ബാല്യകാല അനുഭവങ്ങൾ, മാതാപിതാക്കൾ, സ്കൂൾജീവിതം, കന്യാസ്ത്രീ മഠത്തിൽ ചേരാനിടയായ സാഹചര്യങ്ങൾ, മതപഠനകാലം, കന്യാസ്ത്രീമഠത്തിലെ അനുഭവങ്ങൾ എന്നിവയൊക്കെ ആ ലേഖനത്തിലുൾപ്പെടുത്താനായിരുന്നു മദറിന്റെ്  നിർദ്ദേശം. ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം 2001-ൽ, കെന്റക്കി സർവ്വകലാശാലയിലെ മനഃശാസ്ത്രഗവേഷകനായ  ഡെബൊറ ഡാനര്‍, വര്ഷവങ്ങള്ക്കു് മുൻപ് രചിക്കപ്പെട്ട ആ 180 ലേഖനങ്ങളെയും പഠനവിധേയമാക്കി.  ലേഖനങ്ങളിൽ വളരെ സന്തോഷകരമായ പോസിറ്റീവ് പരാമർശങ്ങൾ കൂടുതലായുൾപ്പെടുത്തിയ കന്യാസ്ത്രീകൾ, നെഗറ്റീവ് പരാമർശങ്ങൾ കൂടുതൽ നടത്തിയവരെക്കാൾ ശരാശരി 10 വർഷക്കാലത്തോളം കൂടുതൽ ജീവിച്ചിരുന്നുവെന്നായിരുന്നു അവർ  കണ്ടെത്തിയത്. ഇത്തരത്തിൽ പോസിറ്റീവ് പരാമർശങ്ങൾ കൂടുതൽ നടത്തിയവർ വാർദ്ധക്യത്തിലും മറ്റുള്ളവരെ അപേക്ഷിച്ച് ഏറെ ആരോഗ്യവതികളായിരുന്നുവെന്നും ഈ പഠനം കണ്ടെത്തുകയുണ്ടായി. മനസ്സിന്റെ സന്തോഷവും ശാരീരിക ആരോഗ്യവും വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന കണ്ടെത്തലിലേക്കാണ് ഈ പഠനം ഗവേഷകരെ നയിച്ചത്. 
Continue reading
  7755 Hits

മനോരോഗികളുടെ പുനരധിവാസം

മനോരോഗികളുടെ പുനരധിവാസം

ആധുനിക മനോരോഗ ചികിത്സാശാസ്ത്രത്തിന്‍റെ പുരോഗതിയുടെ ഫലമായി ഒട്ടേറെ മനോരോഗങ്ങള്‍ ഫലപ്രദമായി ചികിത്സിക്കാന്‍ ഇന്ന് മാര്‍ഗമുണ്ട്. എങ്കിലും, ചില സവിശേഷതരം മനോരോഗങ്ങള്‍ക്കു ദീര്‍ഘകാല ചികിത്സയും പുനരധിവാസവും ആവശ്യം വരും. ദീര്‍ഘകാലം പഴക്കമുള്ള സ്കിസോഫ്രീനിയ, മേധാക്ഷയം, ബുദ്ധിവളര്‍ച്ചക്കുറവ് തുടങ്ങിയ രോഗമുള്ളവര്‍ക്ക് പുനരധിവാസ പദ്ധതികള്‍ ഏറ്റവും ആവശ്യമായി വരുന്നു. മനോരോഗങ്ങളെ വികലാംഗക്ഷേമ നിയമത്തിനു കീഴില്‍ കൊണ്ടു വരികയും തല്‍ഫലമായി ഒട്ടേറെ ആനുകൂല്യങ്ങള്‍ അവര്‍ക്കു ലഭിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്. മനോരോഗികളെ താമസിപ്പിക്കുന്ന ഒട്ടേറെ പുനരധിവാസ കേന്ദ്രങ്ങള്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ട്. എന്താണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സൌകര്യങ്ങള്‍? ഇവയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ആവശ്യമായ നിയമങ്ങളോ ചട്ടങ്ങളോ നിലവിലുണ്ടോ?

Continue reading
  6105 Hits

ചികിത്സ തേടും മുന്‍പ്

ചികിത്സ തേടും മുന്‍പ്

രോഗങ്ങള്‍ വന്ന് തളര്‍ന്നുപോകുന്ന മനസ്സിനെ ശാന്തി നല്‍കി ഉണര്‍ത്താന്‍ പോന്നവിധം ആധുനികശാസ്ത്രം വികസിച്ചിട്ടുണ്ട്. ശാസ്ത്രീയ ചികിത്സയുടെ ചട്ടക്കൂടില്‍ ഒതുങ്ങുന്നവയാണ് മിക്ക മനോരോഗങ്ങളും.

വിവിധ ശാരീരികാവയവങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ കണ്ടെത്തുവാന്‍ശാസ്ത്രീയ മാര്‍ഗങ്ങളുമുണ്ട്. പരിശോധനകളെ പിന്തുണയ്ക്കാന്‍ ആധുനിക സാങ്കേതികവിദ്യകളുമുണ്ട്. ഇതിനെക്കുറിച്ച്‌ വായിച്ചറിവും കേട്ടറിവുമൊക്കെ സമൂഹത്തില്‍ വേണ്ടുവോളമുണ്ട്. " ഒരു സ്കാന്‍ വേണ്ടേ", "രക്തത്തിലെ ഷുഗര്‍ നോക്കേണ്ടേ" യെന്നൊക്കെ രോഗികള്‍ ആവശ്യപ്പെടും. എന്നാല്‍ മനസ്സ് രോഗാവസ്ഥയിലേക്കു പോകുമ്പോള്‍ ഏതുതരം സഹായം തേടണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പമാണ്. ജീവിതത്തില്‍ സാധാരണ ചെയ്യാറുള്ള 'പറഞ്ഞുമനസ്സില്ലാക്കലും' 'ആശ്വസിപ്പിക്കലു' മൊക്കെ ഇത്തിരി ഡോസ് കൂട്ടിചെയ്താല്‍ തീരുന്നതല്ലേ മനസ്സിന്‍റെ എല്ലാ പ്രശ്നങ്ങളുമെന്നതാണ്‌ പൊതുവെയുള്ള കാഴ്ചപ്പാട്.

Continue reading
  8750 Hits

തൊഴില്‍ മനശ്ശാന്തി കവരുമ്പോള്‍

തൊഴില്‍ മനശ്ശാന്തി കവരുമ്പോള്‍

സമ്പദ്’വ്യവസ്ഥയിലുണ്ടായ മാറ്റങ്ങളും ഏറിയ മാത്സര്യവും മൂലം ഇന്ന്‍ മിക്ക തൊഴില്‍മേഖലകളിലുമുള്ളവര്‍ ഏറെ മനസ്സമ്മര്‍ദ്ദം നേരിടുന്നുണ്ട്. സാങ്കേതികതയുടെ വളര്‍ച്ച തങ്ങള്‍ക്കുള്ള വൈദഗ്ദ്ധ്യത്തെ അപ്രസക്തമാക്കിക്കളയുമോ, വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ തൊഴില്‍നഷ്ടത്തിനിടവരുത്തുമോ, ഒപ്പമുള്ളവര്‍ പിരിച്ചുവിടപ്പെട്ടാല്‍ ഓവര്‍ടൈം  അദ്ധ്വാനിക്കേണ്ടതായിവരുമോ എന്നൊക്കെയുള്ള ആശങ്കകള്‍ പ്രബലമാണ്. അടുത്ത ക്വാര്‍ട്ടറിലെ അറ്റാദായത്തില്‍ മാത്രം ശ്രദ്ധയൂന്നുന്ന പല കമ്പനികളും തൊഴിലാളികളോടു പെരുമാറുന്നത് കവലച്ചട്ടമ്പികളുടെ രീതിയിലാണെന്ന് പല ഗവേഷകരും അനുമാനിക്കുന്നുണ്ട്. തീരുമാനങ്ങളെല്ലാം തൊഴില്‍ദാതാക്കള്‍ അടിച്ചേല്‍പ്പിക്കുന്ന സാഹചര്യവും അദ്ധ്വാനത്തിനനുസരിച്ച പ്രതിഫലം കിട്ടാതെപോവുന്നതും ചിലപ്പോള്‍ മാസങ്ങളേക്ക് ശമ്പളമേ കിട്ടാതെവരുന്നതുമൊക്കെ ആധുനിക തൊഴിലിടങ്ങളെ ഏറെ സമ്മര്‍ദ്ദജനകങ്ങളാക്കുന്നുണ്ട്. ASSOCHAM എന്ന സംഘടന നടത്തിയ സര്‍വേയുടെ അനുമാനപ്രകാരം 2009-നും 2015-നുമിടയില്‍ തൊഴില്‍ജന്യമായ മാനസികസമ്മര്‍ദ്ദം ഇന്ത്യയിലുണ്ടാക്കിയ നഷ്ടം 72,000 കോടി രൂപയുടേതാണ്. റീഗസ്  എന്ന മള്‍ട്ടിനാഷണല്‍കമ്പനിയുടെ പഠനം വെളിപ്പെടുത്തിയത് ഇന്ത്യയിലെ തൊഴിലാളികളില്‍ 71% പേരും തൊഴില്‍സമ്മര്‍ദ്ദമനുഭവിക്കുന്നുണ്ടെന്നാണ്. തൊഴിലിലെ അസംതൃപ്തി, അടിക്കടിയുള്ള ജോലിമാറ്റങ്ങള്‍, കാര്യക്ഷമത നഷ്ടമാവല്‍ എന്നിങ്ങനെ പല പ്രശ്നങ്ങള്‍ക്കും വഴിവെക്കാറുള്ള തൊഴില്‍സമ്മര്‍ദ്ദം പലപ്പോഴും എടുത്തുചാട്ടം, ലഹരിയുപയോഗം, അമിത മദ്യപാനം എന്നിവക്കും അകാലമരണത്തിനു പോലും നിമിത്തമാവാറുമുണ്ട്.

Continue reading
  7933 Hits

കുട്ടിക്കുടിയന്മാര്‍ കൂടുന്നു

കുട്ടിക്കുടിയന്മാര്‍ കൂടുന്നു

കേരളത്തില്‍ കുട്ടികള്‍ക്കിടയിലും മദ്യപാനം വര്‍ദ്ധിച്ചുവരികയാണ്. നിങ്ങളുടെ മകനോ മകളോ ഒരു ദിവസം മദ്യപിച്ചു വന്നാല്‍ എങ്ങനെയാണ് അവരെ കൈകാര്യം ചെയ്യേണ്ടത്...? ശാസ്ത്രീയ നിര്‍ദ്ദേശങ്ങള്‍ ഇതാ......

സ്ക്കുളില്‍ യുവജനോത്സവം നടക്കുന്നതിനാല്‍, തിരികെ വീട്ടില്‍ വരാന്‍ വൈകുമെന്ന് എട്ടാംക്ലാസുകാരനായ മകന്‍ പറഞ്ഞിരുന്നതാണ് . എന്നാല്‍ വൈകിട്ട് ഏഴുമണി കഴിഞ്ഞിട്ടും മകനെ കാണാതായപ്പോള്‍ അമ്മയ്ക്ക് ആധിയായി.മകന്‍റെ ഏറ്റവുമടുത്ത കൂട്ടുകാരന്‍റെ വീട്ടിലേക്ക് ഫോണില്‍ വിളിച്ചപ്പോള്‍ അവനും വീട്ടിലെത്തിയിട്ടില്ല!മറ്റു പല കൂട്ടുകാരുടെയും വീടുകളിലേക്ക് വിളിച്ചു നോക്കിയപ്പോള്‍ അവരൊക്കെ ആറുമണിക്കു മുന്‍പുതന്നെ വീട്ടിലെത്തിയിട്ടുണ്ട്.സ്കൂളിലെ കലാപരിപാടികളൊക്കെ അഞ്ചുമണിക്കു തന്നെ തീര്‍ന്നെന്ന് അവര്‍ പറഞ്ഞു. പരിഭ്രാന്തരായ അച്ഛനുമമ്മയും മകനെ തിരക്കി സ്ക്കുളിലെത്തി.ക്ലാസ്മുറിയിലും സ്ക്കുളിന്‍റെ പരിസരത്തും ഗ്രൗണ്ടിലുമെല്ലാം അവര്‍ മകനെ അന്വേഷിച്ചു.ഒടുവില്‍ ഒന്‍പതുമണിയോടെ സ്ക്കൂള്‍ ഗ്രൗണ്ടിന്‍റെ ഏറ്റവും പിറകിലുള്ള മതിലിനടുത്ത് മകനും അവന്‍റെ സുഹൃത്തും ബോധരഹിതരായി കിടക്കുന്നത് കണ്ട് അവര്‍ ഞെട്ടി.പൊട്ടിയ മദ്യക്കുപ്പിയും സിഗരറ്റ് പാക്കറ്റും പരിസരത്തുണ്ടായിരുന്നു.സ്വന്തം മകന്‍റെ ശരീരത്തില്‍ നിന്ന് മദ്യത്തിന്‍റെ രൂക്ഷഗന്ധം വമിക്കുന്നത്‌ മനസ്സിലാക്കിയ അമ്മയുടെ കണ്ണുകള്‍നിറഞ്ഞു.

Continue reading
  9044 Hits

മനസ്സറിഞ്ഞൂട്ടാം കുരുന്നുരുളകൾ

മനസ്സറിഞ്ഞൂട്ടാം കുരുന്നുരുളകൾ

അമ്പിളിമാമനെ കാണിച്ചുകൊടുത്ത് കുഞ്ഞിനെ സ്നേഹത്തോടെയൂട്ടുന്ന അമ്മ. പാല്‍പ്പുഞ്ചിരിയോടെ അതു മുഴുവനും കഴിക്കുന്ന കുഞ്ഞ് —കുട്ടികള്‍ക്ക്  ആഹാരം കൊടുക്കുന്നതിനെപ്പറ്റി പലരുടെയും മനസ്സിലുള്ള ഒരു സ്വപ്നചിത്രമാണിത്. എന്നാല്‍ യാഥാര്‍ഥ്യം ഇതില്‍നിന്ന് എത്രയോ ദൂരെയാണെന്ന് അനുഭവസ്ഥര്‍ സമ്മതിച്ചുതരും. അടിയും ഇടിയും കരച്ചിലും ബഹളവുമായാണ് പലപ്പോഴും നമ്മുടെ കുട്ടികള്‍ ആഹാരം കഴിക്കാറ്. കുഞ്ഞിനെന്തു നല്‍കണം, എപ്പോൾ, എത്ര അളവിൽ നല്‍കണം എന്നൊക്കെയുള്ള കാര്യങ്ങളിൽ മിക്ക രക്ഷിതാക്കളും ആകുലരുമാണ്. ഈ അവസ്ഥകള്‍ക്കുള്ള പരിഹാരമാർഗ്ഗങ്ങള്‍ തിരിച്ചറിയാൻ ശ്രമിക്കുകയാണിവിടെ. 

Continue reading
  8888 Hits

ലൈംഗികമനോവികാസം കൌമാരയൌവനങ്ങളില്‍

ലൈംഗികമനോവികാസം കൌമാരയൌവനങ്ങളില്‍

കൌമാരത്തുടക്കം

(പെണ്‍കുട്ടികളില്‍9 തൊട്ട്13 വരെവയസ്സിലും, ആണ്‍കുട്ടികളില്‍ 11 തൊട്ട് 14വരെവയസ്സിലും)

 ആണ്‍കുട്ടികളില്‍ മുഖരോമങ്ങള്‍, മാംസപേശികള്‍, പെണ്‍കുട്ടികളില്‍സ്തനങ്ങള്‍എന്നിങ്ങനെ ലിംഗസൂചകങ്ങളായ ശാരീരികസവിശേഷതകള്‍ പ്രത്യക്ഷപ്പെടുന്നു.ലൈംഗികാവയവങ്ങള്‍വളരുന്നു.ചിലരിലെങ്കിലും ഇതൊക്കെ കൂട്ടുകാരുമായുള്ള താരതമ്യങ്ങള്‍ക്കുംതനിക്കു വല്ല ന്യൂനതകളുമുണ്ടോ എന്ന സന്ദേഹങ്ങള്‍ക്കും വഴിവെക്കുന്നു. ലജ്ജയും കൂടുതല്‍ സ്വകാര്യത കിട്ടണമെന്ന ചിന്താഗതിയുംജനിക്കുന്നു.ലൈംഗികചിന്തകളും താല്‍പര്യങ്ങളുംഉറവെടുക്കുന്നു.പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവവും ആണ്‍കുട്ടികള്‍ക്ക് സ്വപ്നസ്ഖലനങ്ങളുംഇരുകൂട്ടര്‍ക്കുംസ്വയംഭോഗശേഷിയും കൈവരുന്നു. ഇതൊക്കെ പലരിലുംഅഭിമാനബോധവും ചിലരില്‍, പ്രത്യേകിച്ച് ലൈംഗികവിദ്യാഭ്യാസമൊന്നും കിട്ടിയിട്ടില്ലാത്തവരില്‍,ലജ്ജയും പേടിയും ആത്മനിന്ദയുമൊക്കെയുംഉളവാക്കുന്നു.ഈ പ്രായക്കാര്‍ക്ക്കാര്യങ്ങളെ പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനോ, ശരിയായ തീരുമാനങ്ങളെടുക്കാനോ, ചെയ്തികളുടെ പരിണിതഫലങ്ങള്‍ കണക്കിലെടുക്കാനോ,മാധ്യമങ്ങളുടെദുസ്സ്വാധീനത്തെ മറികടക്കാനോഒക്കെയുള്ള കഴിവുകള്‍കുറവായിരിക്കും.ഇവര്‍സന്ദര്‍ഭവശാല്‍ സ്വലിംഗത്തില്‍പ്പെട്ടവരുമായി വേഴ്ചയിലേര്‍പ്പെട്ടാല്‍ അത്പിന്നീടവര്‍സ്വവര്‍ഗാനുരാഗികളായിത്തീരും എന്നതിന്‍റെ സൂചനയല്ല.

Continue reading
  8652 Hits

വിഷാദ രോഗങ്ങളും ഉന്മാദ വിഷാദ രോഗങ്ങളും

വിഷാദ രോഗങ്ങളും ഉന്മാദ വിഷാദ രോഗങ്ങളും

മൂഡ്‌ ഡിസോഡര്‍ പ്രധാനമായും രണ്ടു തരത്തിലുണ്ട് - 

  1. വിഷാദ രോഗം (അഥവാ depressive disorder)
  2. ഉന്മാദ വിഷാദ രോഗം ( അഥവാ bipolar mood disorder)

ഒരാളുടെ വൈകാരിക അവസ്ഥ, അഥവാ മൂഡില്‍, അത്യാഹ്ലാദം, അതികഠിനമായ ദു:ഖം എന്നിങ്ങനെ കാര്യമായ വ്യതിയാനങ്ങള്‍ ഉണ്ടാവുന്ന അവസ്ഥ ആണ് ഉന്മാദ വിഷാദ രോഗം അഥവാ ബൈപോളാര്‍ മൂഡ്‌ ഡിസോഡര്‍. വിഷാദരോഗത്തിലാവട്ടെ അതികഠിനമായ ദു:ഖം ആണ് പ്രധാനമായും ഉണ്ടാവുന്നത്.

Continue reading
  16815 Hits

ആത്മവിശ്വാസം

ആത്മവിശ്വാസം

ആത്മവിശ്വാസം ജീവിതമുന്നേറ്റത്തിന്  പ്രേരണ നല്‍കുന്ന ഊര്‍ജമാണ്. ഇരുള്‍ വീഴ്ത്തുന്ന പ്രശ്നങ്ങള്‍ക്കിടയിലും മനസ്സില്‍ ശുഭാപ്തി വിശ്വാസം വിതറുന്ന വെളിച്ചമാണ്. രക്ഷപ്പെടുവാനുള്ള വഴികള്‍ തെളിയിക്കുന്ന ചൂണ്ടുപലകയുമാണ്. കൃത്യമായ സ്വയംമതിപ്പില്‍ നിന്നാണ് ആരോഗ്യകരമായ  ആത്മവിശ്വാസം മുളപൊട്ടുന്നത്. എല്ലാവരും അവനവന് ഒരു വില ഇടാറുണ്ട്. മറ്റുള്ളവര്‍ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ ചൊല്ലുന്ന വാക്കുകള്‍ ഇതിനെ സ്വാധീനിച്ചേക്കാം. അതുകൊണ്ട് നിരാശപ്പെടേണ്ട. തകര്‍ന്നു പോകാതെ കൊള്ളാവുന്ന നിരീക്ഷണങ്ങള്‍ ഉള്‍ക്കൊണ്ട് തിരുത്താന്‍ ശ്രമിക്കാം. അതാണ് ശരിയായ വഴി.

Continue reading
  21396 Hits

അമിത കോപം നിയന്ത്രിക്കാന്‍ ചില തന്ത്രങ്ങള്‍

അമിത കോപം നിയന്ത്രിക്കാന്‍ ചില തന്ത്രങ്ങള്‍

എട്ടുവയസ്സുള്ള പയ്യന്‍ മഹാവികൃതിയാണ്. സ്ഥിരമായി അമ്മയുടെ കോപത്തിന് ഇരയാവുകയും ചെയ്യും. എന്നിട്ടും ഒരു മാറ്റവും ഇല്ല. ഇത്രമേല്‍ പുലഭ്യം കേട്ടിട്ടും തല്ലുകിട്ടിയിട്ടും എന്താ കുട്ടി തിരുത്താതെന്ന ചോദ്യത്തിന് മറുപടിയായി അവന്‍ അമ്മയുടെ കലിയുടെ ചിത്രം വാക്കുകളില്‍ വരച്ചു കാട്ടി. അമ്മയുടെ മുഖത്തേക്ക് ചുവപ്പുനിറം ഇരച്ചുകയറും. ശരീരമാസകലം വിറയ്ക്കും. ശബ്ദം ഉച്ചത്തിലാവുന്നതുകൊണ്ടു വര്‍ത്തമാനം പതറും. ശാപവാക്കുകളുടെയും ചീത്തപറച്ചിലിന്‍റെയും പ്രളയമാകും. ഞാനൊന്നും ചെയ്തിട്ടില്ലെന്ന മട്ടില്‍ നില്‍ക്കുമ്പോള്‍ ദേഷ്യം കൂടും. മുറ്റത്തെ ചെടിയില്‍നിന്ന്‍ ഒരു കമ്പ് അടര്‍ത്തിയെടുക്കാനായി അപ്പോള്‍ തുള്ളിച്ചാടി ഇറങ്ങും. പിന്നെ പൊതിരെ തല്ലും. മുടി  പാറിപ്പറന്നിട്ടുണ്ടാവും. നീയൊന്നും ഒരു കാലത്തും നന്നാവില്ലെന്ന ശാപവാക്കുകളോടെ പിന്നെ ഒരു കരച്ചിലാണ്. ചവിട്ടുനാടകം പോലെയുള്ള ഈ കലിതുള്ളലല്ലാതെ മറ്റൊന്നും പയ്യന്‍റെ മനസ്സിലില്ല. ചിലപ്പോള്‍ ആ നേരത്ത് അവന്‍ സിനിമകളില്‍ നടികള്‍ കെട്ടിയാടുന്ന കലിവേഷങ്ങള്‍ ഓര്‍ത്തുപോകും. എന്താണ് അവന്‍ ചെയ്ത തെറ്റെന്നും എന്തുകൊണ്ടാണ് കോപം വന്നതെന്നും ശാന്തമായി പറഞ്ഞു ഫലിപ്പിക്കാന്‍ അമ്മയ്ക്ക് ഇതിനിടയില്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് ശിക്ഷ കിട്ടുന്നത് എന്തിനെന്നു ഓര്‍ത്തെടുക്കാന്‍ പയ്യന് പറ്റുന്നില്ല. പിന്നെ എങ്ങനെ തിരുത്തലുകള്‍ ഉണ്ടാകാനാണ്? വേണ്ട സന്ദേശങ്ങള്‍ ഫലവത്തായ രീതിയില്‍ മകന്‍റെ മനസ്സിലേക്ക് എത്താതിരിക്കുന്നത് അരിശത്തിന്‍റെ അതിപ്രസരം മൂലമാണന്നു വ്യക്തം. ഇതാണ് കോപത്തിന്‍റെ കുഴപ്പം. ഇച്ഛാഭംഗം, വിഷാദം, ഉത്കണ്ട, നൈരാശ്യം, അപകര്‍ഷതാബോധം,... അരക്ഷിതബോധം ഇങ്ങനെ ഒട്ടേറെ മാനസികാവസ്ഥകളില്‍ നിന്നാണ് ക്ഷോഭം പൊട്ടിമുളക്കുന്നത്. ഈ മാനസികഭാവങ്ങളെ ഉണര്‍ത്തുന്ന സഹാചര്യങ്ങള്‍ സത്യമായിരിക്കും. പരിഗണന അര്‍ഹിക്കുന്നതുമാകും. പക്ഷെ, അതിരുവിട്ട കോപം പ്രകടിപ്പിച്ചാല്‍ പരിഹാരങ്ങള്‍ അകന്നുപോകുമെന്നതാണ് വാസ്തവം. പലപ്പോഴും കാര്യങ്ങള്‍ സങ്കിര്‍ണമായെന്നും വരാം. കോപനിയന്ത്രണത്തിന്‍റെ പാഠങ്ങള്‍ ശീലിക്കേണ്ടത് അത്യാവശ്യമാണ്.

Continue reading
  17364 Hits

വിസ്മയ സായൂജ്യങ്ങളെ വിശകലനം ചെയ്യുമ്പോള്‍

വിസ്മയ സായൂജ്യങ്ങളെ വിശകലനം  ചെയ്യുമ്പോള്‍

1991 മേയ് മാസത്തിലെ ഒരു രാത്രി. പ്രീഡിഗ്രിക്കാരനായ വിനയന്‍ ഒരു നോവലും വായിച്ചുതീര്‍ത്ത് ഉറങ്ങുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. പെട്ടെന്ന് ഒരു ഉള്‍വിളി പോലൊയൊരു തോന്നല്‍. രാജീവ് ഗാന്ധി കൊല്ലപ്പെട്ടുവോ? അടുത്ത ദിവസം ഷെയര്‍മാര്‍ക്കറ്റിലെടുക്കേണ്ട തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തുകൊണ്ടിരുന്ന അച്ഛനോടു  വിനയന്‍ ഈ വിവരം പറഞ്ഞു. ഒരു പരിഹാസച്ചിരിയില്‍ പ്രതികരണമൊതുക്കി അയാള്‍. സംഗതി നിസ്സാരമാക്കി വിനയന്‍ ഉറങ്ങാന്‍ കിടന്നു. അര്‍ധരാത്രിയായപ്പോള്‍ അച്ഛന്‍ മകനെ വിളിച്ചുണര്‍ത്തുന്നു. കണ്ണുംതിരുമ്മിയെഴുന്നേറ്റപ്പോള്‍ അച്ഛനും അമ്മയും സഹോദരിയും ഒരു കൌതുകവസ്തുവിനെയെന്നോണം അവനെ നോക്കിനില്‍ക്കുകയായിരുന്നു. വിനയനു വേവലാതിയായി. സസ്പെന്‍സിന്‍റെ കുറേ നിമിഷങ്ങള്‍ പൊഴിഞ്ഞുവീണു. ഒടുവില്‍ അച്ഛന്‍ ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത വിനയനെ അറിയിക്കുന്നു. മകന്‍റെ ഉള്‍വിളി യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഏറെക്കുറെ അതേ സമയത്തുതന്നെ രാജീവ് ഗാന്ധി ക്രൂരമായി വധിക്കപ്പെട്ടു. 

“അത്ഭുതകരം! വിശദീകരിക്കാനാവാത്ത പ്രതിഭാസം!” വിനയന്‍റെ കുടുംബാംഗങ്ങള്‍ക്ക് സ്വാഭാവികമായും  ഇങ്ങനെയൊക്കെ തോന്നാം . പ്രശസ്തനായ ഒരു നേതാവിന്‍റെ അന്ത്യം എറണാകുളത്തെ ഒരു കൊച്ചു വീട്ടിലിരുന്ന് അതേ സമയം തന്നെ അറിയാന്‍ കഴിഞ്ഞത് ചെറിയ കാര്യമല്ലല്ലോ. ബന്ധുമിത്രാദികളിലൂടെ ഈ വിശേഷം നാട്ടില്‍ പാട്ടാകുന്നു. കേട്ടവരൊക്കെ പൊടിപ്പും തൊങ്ങലും  ചേര്‍ത്ത് വാര്‍ത്ത മറ്റുള്ളവര്‍ക്ക് കൈമാറി. രാജീവുവധത്തിന്‍റെ അതിസൂഷ്മമായ കാര്യങ്ങള്‍ വരെ വിനയന്‍ പറഞ്ഞുവെന്നും  നടന്ന സംഭവപരമ്പരകള്‍ ഒരു ചലച്ചിത്രത്തിലെന്നപോലെ  വിനയനു കാണുവാന്‍ കഴിഞ്ഞുവെന്നും കഥകളുണ്ടായി. വിശദീകരിക്കുവാനാവാത്ത ഒരു സംഭവം അങ്ങനെ ജന്മം കൊള്ളുകയായി. കേള്‍ക്കുന്ന വിശേഷങ്ങളെ മുഖവിലക്കെടുത്ത് അവയുടെ നിജസ്ഥിതി അന്വേഷിക്കുക പോലും ചെയ്യാതെ പ്രചരിപ്പിക്കുന്ന ആള്‍ക്കൂട്ടമനസ്സിന്‍റെ സൃഷ്ടികളാണോ വിശദീകരിക്കാനാവാത്ത സംഭവങ്ങളില്‍ ഏറിയ പങ്കും?

Continue reading
  8866 Hits

ഓട്ടിസം - നേരത്തേ കണ്ടുപിടിക്കുക, ചികിത്സിക്കുക

ഓട്ടിസം - നേരത്തേ കണ്ടുപിടിക്കുക, ചികിത്സിക്കുക

1943-ല്‍ ലിയോ കാനര്‍ എന്ന മനോരോഗവിദഗ്ദ്ധനാണ് കുട്ടികളില്‍ അപൂര്‍വ്വമായി കാണുന്ന ഓട്ടിസം എന്ന അസുഖത്തെപ്പറ്റി ആദ്യമായി വിശദീകരിച്ചത്. ഇന്‍ഫന്റൈല്‍ ഓട്ടിസം എന്നാണ് അദ്ദേഹം ഈ അസുഖത്തിനു പേരിട്ടത്. 1980-ലാണ് ഇതിനെ വ്യക്തമായ ഒരു മാനസികരോഗമായി അംഗീകരിച്ചത്. അതുവരെ സ്കീനോഫ്രീനിയ എന്ന രോഗമായിട്ടായിരുന്നു ഇതിനെ കണക്കാക്കിയിരുന്നത്. 12 വയസ്സിനു താഴെയുളള പതിനായിരം കുട്ടികളില്‍ ഏകദേശം 2 മുതല്‍ 5 വരെ പേര്‍ക്ക് ഓട്ടിസം ഉള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മൂന്നുവയസ്സിനു മുമ്പേ കുട്ടികള്‍ അസുഖലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. പക്ഷേ ഈ രോഗത്തെക്കുറിച്ച് നമ്മുടെ സമൂഹത്തിനുള്ള അജ്ഞത മൂലം അസുഖം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുമ്പോഴാണ് മാതാപിതാക്കള്‍ ഡോക്ടറെ സമീപിക്കുന്നത്.

Continue reading
  11080 Hits

മാനസികരോഗ രംഗത്ത് പ്രവര്‍ത്തിക്കുന്ന സാ‍മൂഹ്യാരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള കൈപ്പുസ്തകം

മാനസികരോഗ രംഗത്ത് പ്രവര്‍ത്തിക്കുന്ന സാ‍മൂഹ്യാരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള കൈപ്പുസ്തകം

നമ്മുടെ മനസ്സിന്‍റെ അടിസ്ഥാനം മസ്തിഷ്കത്തിന്‍റെ പ്രവര്‍ത്തനമാണ്. ശിരസ്സിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഏകദേശം1250 ഗ്രാം തൂക്കം വരുന്ന അവയവമാണ് മസ്തിഷ്കം അഥവാ തലച്ചോറ്. ധാരാളം കോശങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഇത് ഉണ്ടായിരിക്കുന്നത്. ഈ കോശങ്ങള്‍ പരസ്പരം വിദ്യുത്, രാസ പ്രവര്‍ത്തനങ്ങളിലൂടെ സംവദിക്കുന്നു.

Continue reading
  12429 Hits

കുട്ടികളിലെ സ്വഭാവദൂഷ്യരോഗം (Conduct Disorder)

കുട്ടികളിലെ സ്വഭാവദൂഷ്യരോഗം (Conduct Disorder)

സ്കൂളില്‍ നിന്നുളള നിരവധി പരാതികള്‍ കാരണം പതിനഞ്ച് വയസ്സുളള രാജേഷിനെ മാതാപിതാക്കള്‍ മനോരോഗ വിദഗ്ദ്ധന്‍റെ അടുത്തെത്തിക്കുന്നു. 2-3 വര്‍ഷങ്ങള്‍ മുമ്പ് വരെ സ്കൂള്‍ അധികൃതര്‍ക്കോ മാതാപിതാക്കള്‍ക്കോ  അവനെക്കുറിച്ച് യാതൊരു പരാതികളുമുണ്ടായിരുന്നില്ല.  മോശപ്പെട്ട കൂട്ടുകാരുമൊത്ത് ക്ളാസ്സ് കട്ട് ചെയ്ത് കവളികളിലും സിനിമാ തിയേറ്ററിലും മറ്റും കറങ്ങി നടക്കുന്നതിനാല്‍ കുട്ടിയുടെ പഠനനിലവാരം കുറഞ്ഞു വന്നിരുന്നു. ചില രാത്രികളില്‍ അവന്‍ വീട്ടിലേക്ക് വരാതെ സുഹൃത്തുക്കളുമൊത്ത് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും  താമസിക്കുകയും ചെയ്തു.  തന്‍റെ ഭാഗത്ത് യാതൊരുവിധ തെറ്റുമില്ലെന്ന് രാജേഷ് പറയുക മാത്രമല്ല ഇതിനെക്കുറിച്ച് ചോദിച്ചാല്‍ നുണ പറയുന്നതും പതിവായിരുന്നു. താന്‍ ശരിയായി ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ടെന്ന് അവന്‍ പറയുന്നു.  സുഹൃത്തുക്കളോടൊപ്പം ഉല്ലസിക്കുവാനാണ് സ്ക്കൂള്‍ ഒഴിവാക്കുന്നതെന്നും വീട്ടില്‍ നിന്നും പണം മോഷ്ടിച്ച് ബൈക്ക് ഓടിക്കാറുണ്ടെന്നും, ഫാസ്റ്റ്ഫുഡ് കടയില്‍ നിന്നും ഇടക്കിടെ ഭക്ഷണം കഴിക്കുന്നുണ്ടെന്നും, അശ്ലീല  സിനിമകള്‍ കാണാറുണ്ടെന്നും അവന്‍ ഡോക്ടറോട് പറഞ്ഞു.  തന്‍റെ ഗ്രേഡിനെക്കുറിച്ചൊന്നും അവന് ഉത്കണ്ഠ ഉണ്ടായിരുന്നില്ല. തന്‍റെ യൌവനം ആസ്വദിക്കുവാന്‍ വല്ലപ്പോഴുമൊക്കെ അനുവദിക്കണമെന്നായിരുന്നു മാതാപിതാക്കളോടുളള അവന്‍റെ ആവശ്യം.  വല്ലപ്പോഴുമൊക്കെ ചില പാര്‍ട്ടികളില്‍ നിന്നുളളതൊഴിച്ചാല്‍ മദ്യവും, ലഹരി വസ്തുക്കളും ഉപയോഗിക്കുന്നില്ലെന്ന് അവന്‍ ആണയിട്ട് പറഞ്ഞു.  അവന്‍റെ ചീത്ത പ്രവൃത്തികളെക്കുറിച്ച് ഉപദേശിച്ചാല്‍ വീട്ടുകാരുമായി വഴക്കിടുകയും ചില സന്ദര്‍ഭങ്ങളില്‍ അച്ഛനമ്മമാരെ ഉപദ്രവിക്കുകയും പതിവായിരുന്നു.  

Continue reading
  11103 Hits

കൌണ്‍സലിംഗിന്‍റെ അടിസ്ഥാന തത്വങ്ങള്‍

കൌണ്‍സലിംഗിന്‍റെ അടിസ്ഥാന തത്വങ്ങള്‍

മാനസികമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് വളരെയധികം സഹായകരമായ ഒരു ചികിത്സാ രീതിയാണ് കൌണ്‍സലിംഗ്. അതേ സമയം ഇത് വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളതുമാണ്. എല്ലാ മാനസിക പ്രശ്നങ്ങള്‍ക്കുമുള്ള ഒരു ഒറ്റമൂലിയാ‍യി ഇത് പ്രചരിപ്പിക്കപ്പെടുന്നു. വേണ്ടത്ര യോഗ്യതകള്‍ നേടാത്ത ധാരാളം പേര്‍ കടന്നുവന്ന് ഈ രംഗം കൂടുതല്‍ വഷളാക്കുന്നു.

പൊതുജനങ്ങള്‍ക്ക് കൌണ്‍സലിംഗിനെക്കുറിച്ചുള്ള അടിസ്ഥാനപരമാ‍യ സംശയങ്ങള്‍ ദൂരീകരിക്കാനാവശ്യമായ വിവരങ്ങള്‍ ചോദ്യോത്തര രൂപത്തില്‍ താഴെകൊടുക്കുന്നു.

Continue reading
  13899 Hits

ലൈംഗികരോഗങ്ങള്‍

ലൈംഗികരോഗങ്ങള്‍

ഒരാളുടെ ലൈംഗികരീതികളെ നിര്‍ണയിക്കുന്നതില്‍ അയാളുടെ വ്യക്തിബന്ധങ്ങള്‍, ജീവിതസാഹചര്യങ്ങള്‍, സാംസ്കാരികചുറ്റുപാടുകള്‍ എന്നിങ്ങനെ അനേകം ഘടകങ്ങള്‍ക്ക് പങ്കുണ്ട്. ഒരു വ്യക്തിക്ക് തന്നെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയും, അയാളുടെ വ്യക്തിത്വവും, ശരീരത്തിന്‍റെ ജീവശാസ്ത്രപരമായ പ്രത്യേകതകളുമൊക്കെ അയാളുടെ ലൈംഗികജീവിതത്തെ നിര്‍ണയിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ ലൈംഗികരീതികള്‍ പ്രകടമാകുന്നത് സെക്ഷ്വല്‍ ഐഡന്‍റിറ്റി (sexual identity), ജെന്‍റര്‍ ഐഡന്‍റിറ്റി (gender identity), സെക്ഷ്വല്‍ ഓറിയന്റേഷന്‍ (sexual orientation)‍, സെക്ഷ്വല്‍ ബിഹാവിയര്‍ (sexual behavior) എന്നീ സൈക്കോസെക്ഷ്വല്‍ ഘടകങ്ങളിലൂടെയാണ് (psychosexual factors). ഇവയുടെ നിര്‍വചനങ്ങള്‍ ഇനിപ്പറയുന്നു.

Continue reading
  15724 Hits