കൌമാരത്തുടക്കം
(പെണ്‍കുട്ടികളില്‍9 തൊട്ട്13 വരെവയസ്സിലും, ആണ്‍കുട്ടികളില്‍ 11 തൊട്ട് 14വരെവയസ്സിലും)
ആണ്‍കുട്ടികളില്‍ മുഖരോമങ്ങള്‍, മാംസപേശികള്‍, പെണ്‍കുട്ടികളില്‍സ്തനങ്ങള്‍എന്നിങ്ങനെ ലിംഗസൂചകങ്ങളായ ശാരീരികസവിശേഷതകള്‍ പ്രത്യക്ഷപ്പെടുന്നു.ലൈംഗികാവയവങ്ങള്‍വളരുന്നു.ചിലരിലെങ്കിലും ഇതൊക്കെ കൂട്ടുകാരുമായുള്ള താരതമ്യങ്ങള്‍ക്കുംതനിക്കു വല്ല ന്യൂനതകളുമുണ്ടോ എന്ന സന്ദേഹങ്ങള്‍ക്കും വഴിവെക്കുന്നു. ലജ്ജയും കൂടുതല്‍ സ്വകാര്യത കിട്ടണമെന്ന ചിന്താഗതിയുംജനിക്കുന്നു.ലൈംഗികചിന്തകളും താല്‍പര്യങ്ങളുംഉറവെടുക്കുന്നു.പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവവും ആണ്‍കുട്ടികള്‍ക്ക് സ്വപ്നസ്ഖലനങ്ങളുംഇരുകൂട്ടര്‍ക്കുംസ്വയംഭോഗശേഷിയും കൈവരുന്നു. ഇതൊക്കെ പലരിലുംഅഭിമാനബോധവും ചിലരില്‍, പ്രത്യേകിച്ച് ലൈംഗികവിദ്യാഭ്യാസമൊന്നും കിട്ടിയിട്ടില്ലാത്തവരില്‍,ലജ്ജയും പേടിയും ആത്മനിന്ദയുമൊക്കെയുംഉളവാക്കുന്നു.ഈ പ്രായക്കാര്‍ക്ക്കാര്യങ്ങളെ പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനോ, ശരിയായ തീരുമാനങ്ങളെടുക്കാനോ, ചെയ്തികളുടെ പരിണിതഫലങ്ങള്‍ കണക്കിലെടുക്കാനോ,മാധ്യമങ്ങളുടെദുസ്സ്വാധീനത്തെ മറികടക്കാനോഒക്കെയുള്ള കഴിവുകള്‍കുറവായിരിക്കും.ഇവര്‍സന്ദര്‍ഭവശാല്‍ സ്വലിംഗത്തില്‍പ്പെട്ടവരുമായി വേഴ്ചയിലേര്‍പ്പെട്ടാല്‍ അത്പിന്നീടവര്‍സ്വവര്‍ഗാനുരാഗികളായിത്തീരും എന്നതിന്‍റെ സൂചനയല്ല.
മദ്ധ്യകൌമാരം
(പെണ്‍കുട്ടികളില്‍13 തൊട്ട് 16 വരെവയസ്സിലും, ആണ്‍കുട്ടികളില്‍ 14 തൊട്ട് 17 വരെ വയസ്സിലും)
ശരീരപ്രകൃതിയെപ്പറ്റിഅമിതമായ വ്യാകുലതകളും, ശാരീരികവും ലൈംഗികവുമായ ആകര്‍ഷണീയത കൂട്ടാനുള്ള ശ്രമങ്ങളുംദൃശ്യമാവാം.പ്രേമബന്ധങ്ങളും ലൈംഗിക ചുവടുവെപ്പുകളും പരീക്ഷിക്കാം. ബന്ധങ്ങളില്‍താന്‍പ്രമാദിത്വംകാണിക്കാം.ലൈംഗികമായ എടുത്തുചാട്ടങ്ങള്‍ കൊണ്ടൊന്നുംഒരു പ്രശ്നവുമുണ്ടാകില്ല എന്ന മൂഢധൈര്യംവെച്ചുപുലര്‍ത്താം.ഇതൊക്കെച്ചിലപ്പോള്‍ മന:ക്ലേശത്തിനുവഴിവെക്കാം.പതിയെ സ്വശരീരത്തോടും ലൈംഗികചോദനകളോടും ഇണക്കമാവാം.
കൌമാരാന്ത്യം
(പെണ്‍കുട്ടികളില്‍16 തൊട്ട് 21 വരെവയസ്സിലും, ആണ്‍കുട്ടികളില്‍ 17 തൊട്ട്21 വരെ വയസ്സിലും)
താനുള്‍പ്പെടുന്ന ലിംഗത്തിന്‍റെ കര്‍ത്തവ്യങ്ങളെന്തൊക്കെയാണ്, തനിക്ക് ലൈംഗികതൃഷ്ണ തോന്നുന്നത് സ്വലിംഗത്തോടോ അതോ എതിര്‍ലിംഗത്തോടോ എന്നൊക്കെയുള്ള കാര്യങ്ങളില്‍ നിശ്ചയം വരുന്നു.മറ്റുള്ളവരോട്കൂടുതല്‍ ആത്മാര്‍ത്ഥതയോടെ അടുക്കാനാവുന്നു. പ്രേമബന്ധങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കല്‍പിക്കുന്നു.ഒരുബന്ധത്തില്‍തന്‍റെ സ്ഥാനമെന്താണ്, അതില്‍നിന്ന് താന്‍ എന്തൊക്കെ പ്രതീക്ഷിക്കാം എന്നതിനെയൊക്കെപ്പറ്റി തിരിച്ചറിവു കൂടുന്നു.സുഹൃദ്സ്വാധീനങ്ങളില്‍ നിന്നു മോചനംനേടിസ്വവീക്ഷണങ്ങളുടെ ബലത്തില്‍തീരുമാനങ്ങളെടുക്കാന്‍ തുടങ്ങുന്നു. ചെയ്തികള്‍ക്ക് പ്രത്യാഘാതങ്ങളുണ്ടാവാമെന്ന അവബോധം ജനിക്കുന്നു.ജീവിതപങ്കാളി എത്തരത്തിലുള്ളയാളായിരിക്കണമെന്ന അഭിപ്രായങ്ങള്‍ രൂപപ്പെടുന്നു.
യൌവനം
(21 വയസ്സു കഴിഞ്ഞ്)
ഏഴു ഘട്ടങ്ങളിലൂടെയാണ് ഈ പ്രായത്തിലുള്ളവര്‍കടന്നുപോവാറുള്ളത്:1.കൂടുതല്‍ ലൈംഗികപരീക്ഷണങ്ങള്‍ നടത്തുന്നു; സ്വന്തം ഇഷ്ടാനിഷ്ടങ്ങളെപ്പറ്റി ധാരണ കൂടുന്നു.2.ആഴംഉള്ളതോ കുറഞ്ഞതോ ഒക്കെയായ പല ബന്ധങ്ങളിലും അകപ്പെടുകയും പുറത്തുവരികയും ചെയ്യുന്നു. 3. വിവാഹം ഒരു ദീര്‍ഘകാലബന്ധത്തിന് നാന്ദിയാവുന്നു.4. കുട്ടികളെ ജനിപ്പിക്കാനുള്ള ആഗ്രഹം ലൈംഗികതക്ക് പുതിയ അര്‍ത്ഥങ്ങളും പങ്കാളിയോട് കൂടുതല്‍ പ്രതിജ്ഞാബദ്ധതയും കൈവരുത്തുന്നു. 5. കുട്ടികളുടെ സാന്നിദ്ധ്യം വേഴ്ചകള്‍ക്കുള്ള അവസരങ്ങളും സ്വകാര്യതയും കുറക്കുന്നു. കുട്ടികളുടെവളര്‍ന്നുവരുന്ന ലൈംഗികതയെ കൈകാര്യംചെയ്യേണ്ടിവരുന്നു. 6. ചിലര്‍ക്ക് ദാമ്പത്യ അസ്വാരസ്യങ്ങളും അനുബന്ധ ലൈംഗികക്ലേശങ്ങളും ചിലപ്പോള്‍വിവാഹമോചനവും നേരിടേണ്ടിവരുന്നു.7. പ്രായം വരുത്തുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളോടു സമരസപ്പെട്ട് ലൈംഗികതയെസജീവവും സംതൃപ്തിദായകവുമായി നിലനിര്‍ത്തുന്നു.
Image Courtesy: parkviewfuneralchapel.ca